എ.ടി.പി വേള്‍ഡ് ടൂര്‍: ദ്യോകോവിച്ചും ഫെഡററും ഒരേ ഗ്രൂപ്പില്‍

ലണ്ടന്‍: ലോക ടെന്നിസ് സീസണിലെ പുരുഷ വിഭാഗം പോരാട്ടങ്ങള്‍ക്ക് അവസാനം കുറിക്കുന്ന എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സിന് ഞായറാഴ്ച മുതല്‍ ലണ്ടന്‍ വേദിയാകും. ടോപ് എട്ട് താരങ്ങള്‍ മാറ്റുരക്കുന്ന ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പിന്‍െറ പ്രഖ്യാപനവും ഗ്രൂപ് നറുക്കെടുപ്പും കഴിഞ്ഞ ദിവസം നടന്നു.
ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോകോവിച്ചും മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡററും ഒരേ ഗ്രൂപ്പിലാണ്.
തോമസ് ബെര്‍ഡിച്ചും കി നിഷികോരിയുമാണ് ഈ ഗ്രൂപ്പിലെ മറ്റു രണ്ട് അംഗങ്ങള്‍.
ആന്‍ഡി മറെ, സ്റ്റാനിസ്ളാവ് വാവ്റിങ്ക, റാഫേല്‍ നദാല്‍, ഡേവിഡ് ഫെറര്‍ എന്നിവരാണ് രണ്ടാം ഗ്രൂപ്പില്‍ ഏറ്റുമുട്ടുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.