പാരിസ് മാസ്റ്റേഴ്സ്: ആന്‍ഡി മറെ ക്വാര്‍ട്ടറില്‍


പാരിസ്: രണ്ടാം സീഡ് ബ്രിട്ടീഷ് താരം ആന്‍ഡി മറെ പാരിസ് മാസ്റ്റേഴ്സിന്‍െറ സിംഗ്ള്‍സില്‍ ക്വാര്‍ട്ടറിലത്തെി. മൂന്നാം റൗണ്ടില്‍ ബെല്‍ജിയം താരം ഡേവിഡ് ഗോഫിനെ 6-1, 6-0ത്തിന് തകര്‍ത്താണ് മറെ മുന്നേറിയത്. മറ്റൊരു മൂന്നാം റൗണ്ട് പോരില്‍ ജപ്പാന്‍െറ കി നിഷികോരി രണ്ടാം സെറ്റിനിടെ പിന്മാറിയതിനെ തുടര്‍ന്ന് ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്ഗ്വയും ക്വാര്‍ട്ടറിലത്തെി. 7-6(7-3), 4-1ന് ഗാസ്ഗ്വ മുന്നില്‍ നില്‍ക്കെയാണ് ആറാം സീഡ് നിഷികോരി പിന്മാറിയത്. മൂന്നാം സീഡ് റോജര്‍ ഫെഡറര്‍, നാലാം സീഡ് സ്റ്റാനിസ്ളാവ് വാവ്റിങ്ക, ഏഴാം സീഡ് റാഫേല്‍ നദാല്‍ എന്നിവര്‍ മൂന്നാം റൗണ്ടിലത്തെി. ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും  റുമേനിയന്‍ താരം ഫ്ളോറിന്‍ മെര്‍ജിയയും അടങ്ങിയ സഖ്യം ഡബ്ള്‍സില്‍ ക്വാര്‍ട്ടറിലത്തെി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.