ചെന്നൈ ഓപണ്‍ ടെന്നിസ്: പേസിന് സ്പാനിഷ് കൂട്ട്; ഭാംഭ്രി പിന്‍വാങ്ങി

ന്യൂഡല്‍ഹി: ചെന്നൈ ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസിന് കൂട്ടായി സ്പാനിഷ് താരം മാഴ്സല്‍ ഗ്രനോളേഴ്സ് ചേരും. ചാമ്പ്യന്‍ഷിപ്പിന് ജനുവരി നാലിന് തുടക്കം കുറിക്കും. അതേസമയം, സിംഗ്ള്‍സിലെ ഇന്ത്യന്‍ ടോപ് സീഡ് യൂകി ഭാംഭ്രി ചാമ്പ്യന്‍ഷിപ്പില്‍നിന്നും പിന്മാറി. കൈമുട്ടിലെ പരിക്ക് ഭേദമാവാത്തതിനെ തുടര്‍ന്നാണ് പിന്മാറ്റം. രണ്ട് ചാലഞ്ചര്‍ ലെവല്‍ കിരീടനേട്ടവുമായി റാങ്കിങ്ങില്‍ നൂറിനുള്ളിലത്തെിയ യൂകി മികച്ച ഫോമിലായിരുന്നു. എന്നാല്‍, പരിക്ക് ഭേദമാവാന്‍ ആറാഴ്ചയെങ്കിലും വിശ്രമമാണ് നിര്‍ദേശിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.