ഐ.പി.ടി.എല്‍: സിംഗപ്പൂര്‍ ചാമ്പ്യന്മാര്‍


സിംഗപ്പൂര്‍: ഇന്ത്യന്‍ എയ്സസിനെ തോല്‍പിച്ച് ഐ.പി.ടി.എല്‍ കിരീടം സിംഗപ്പൂര്‍ സ്ളാമേഴ്സ് സ്വന്തമാക്കി. സ്കോര്‍: 26-21. മികച്ച മാര്‍ജിനിലാണ് ഇന്ത്യന്‍ എയ്സസ് ഫൈനലിലത്തെിയത്. ആദ്യഘട്ടത്തില്‍ മൂന്നു മത്സരങ്ങള്‍ മാത്രമാണ് എയ്സസ് തോറ്റത്.
പുരുഷ സിംഗ്ള്‍സില്‍ കാര്‍ലോസ് മോയ സ്ളാമേഴ്സിന് രണ്ട് പോയന്‍റിന്‍െറ ലീഡ് നേടിക്കൊടുത്തു. വനിതാ സിംഗ്ള്‍സിലും ബെലിന്‍ഡ ബെന്‍സിക് സ്ളാമേഴ്സിന് ലീഡ് സമ്മാനിച്ചു. ചാമ്പ്യന്മാര്‍ക്ക് 10 ലക്ഷം ഡോളറും റണ്ണേഴ്സ് അപ്പിന് 50,000 ഡോളറും സമ്മാനം ലഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.