ന്യൂയോര്‍ക്: യൂനിസെഫിന്‍െറ അംബാസഡറായി ടെന്നിസ് ചാമ്പ്യന്‍ നൊവാക് ദ്യോകോവിച്ചിനെ നിയമിച്ചു. നിലവില്‍ യൂനിസെഫിന്‍െറ സെര്‍ബിയയിലെ അംബാസഡറായ ദ്യോകോവിച് അനാഥ കുട്ടികള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇതിനായി സെര്‍ബിയയില്‍ നൊവാക് ദ്യോകോവിച് ഫൗണ്ടേഷനും പ്രവര്‍ത്തിക്കുന്നു. 1987ല്‍ ബെല്‍ഗ്രേഡില്‍ ജനിച്ച ദ്യോകോവിച് യുദ്ധക്കെടുതികള്‍ മൂലമാണ് സെര്‍ബിയയിലേക്ക് താമസം മാറിയത്. ചെറുപ്പത്തില്‍ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രതിസന്ധികളുമാണ് കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രചോദനമെന്നും ഈ അനുഭവങ്ങളാണ് തന്നെ കരുത്തനാക്കിയതെന്നും ദ്യോകോവിച് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.