സോംദേവും സാകേതും ആദ്യ റൗണ്ടില്‍ പുറത്ത്

ന്യൂയോര്‍ക്: ഇന്ത്യയുടെ സോംദേവ് വര്‍മനും സാകേത് മൈനേനിയും യു.എസ് ഓപണ്‍ ടെന്നിസിന്‍െറ ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യ സെറ്റ് ജയിച്ച ശേഷമായിരുന്നു രണ്ടുപേരും പുറത്തായത്. 20ാം സീഡ് സ്ളോവാക്യയുടെ നെര്‍ബര്‍ട്ട് ഗോംബോസിനോട് 7^5, 5^7, 1^6 എന്ന സ്കോറിനാണ് സോംദേവ് പുറത്തായത്. ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡ് സ്ട്രഫിനോട് 6^4, 4^6, 1^6നാണ് സാകേത് പുറത്തായത്. ഇന്ത്യയുടെ യുകി ഭാംബ്രിയും രാംകുമാര്‍ രാംനാഥനുമാണ് അവശേഷിക്കുന്ന പ്രതീക്ഷ.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.