കൊല്‍ക്കത്തയില്‍ പേസ്-ഭൂപതി പോര് വരുന്നു

കൊല്‍ക്കത്ത: ഇന്ത്യന്‍ ടെന്നിസ് പ്രേമികള്‍ക്ക് ആസ്വാദന നിമിഷങ്ങളൊരുക്കി പ്രമുഖ താരങ്ങളായ ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയും സാനിയ മിര്‍സയും കൊല്‍ക്കത്തയെ പോര്‍ക്കളമാക്കും. നവംബര്‍ 25ന് നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന മിക്സഡ് ഡബ്ള്‍സ് മത്സരങ്ങളുടെ പ്രദര്‍ശന  ടൂര്‍ണമെന്‍റായ ‘ടെന്നിസ് മാസ്റ്റേഴ്സ് 2015’ലാണ് ഇന്ത്യന്‍ ടെന്നിസിലെ അതികായര്‍ മാറ്റുരക്കുക. ഏറെ നാളുകള്‍ക്കുശേഷം വെറ്ററന്‍ താരങ്ങളായ പേസും ഭൂപതിയും നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് ഈ ടൂര്‍ണമെന്‍റിന്‍െറ പ്രത്യേകത. സാനിയക്കൊപ്പമാണ് ഭൂപതി കളത്തിലിറങ്ങുക. മുന്‍ പാര്‍ട്ണറായ സ്ളോവാക്യന്‍ താരം ഡാനിയേല ഹാന്‍റുകോവയോ നിലവിലെ കൂട്ടുകാരിയായ സ്വിസ് താരം മാര്‍ട്ടിന ഹിംഗിസോ ആയിരിക്കും പേസിന്‍െറ പങ്കാളി. സംസ്ഥാന സര്‍ക്കാറിനൊപ്പം ജയ്ദീപ് മുഖര്‍ജിയ ടെന്നിസ് അക്കാദമിയും ചേര്‍ന്നാണ് ഏകദിന ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.