പേസ്-വാവ്റിങ്ക ക്വാര്‍ട്ടറില്‍; ഫെഡറര്‍ മൂന്നാം റൗണ്ടില്‍

സിന്‍സിനാറ്റി: ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് ^സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാനിസ്ളാവ് വാവ്റിങ്ക സഖ്യം സിന്‍സിനാറ്റി ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഒരു മാസത്തെ വിശ്രമത്തിനുശേഷം കളത്തില്‍ തിരിച്ചത്തെിയ റോജര്‍ ഫെഡറര്‍ നേരിട്ടുള്ള സെറ്റുകളിലെ ജയവുമായി മൂന്നാം റൗണ്ടില്‍ സ്ഥാനമുറപ്പിച്ചു. 2014 വിംബ്ള്‍ഡണ്‍ ഡബ്ള്‍സ് ജേതാക്കളായ വസെക് പോസ്പിസില്‍-ജാക് സോക് സഖ്യത്തെ അട്ടിമറിച്ചാണ് സീഡില്ലാ ജോടിയായ പേസ്^വാവ്റിങ്ക മുന്നേറിയത്. എട്ടാം സീഡായ കനേഡിയന്‍-അമേരിക്കന്‍ ജോടിയെ 7^6 (4), 3^6, 10^3 സ്കോറിന് പേസും വാവ്റിങ്കയും മറികടന്നു.
ആദ്യ റൗണ്ടില്‍ ബൈ കിട്ടി മുന്നേറിയ സ്വിസ് മാസ്റ്റര്‍ ഫെഡറര്‍ രണ്ടാം റൗണ്ടില്‍ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗുട്ടിനെ 6^4, 6^4 ന് തറപറ്റിച്ചാണ് കുതിച്ചത്. വിംബ്ള്‍ഡണ്‍ ഫൈനലിലെ തോല്‍വിക്കുശേഷം ആദ്യ മത്സരത്തിനിറങ്ങിയ ഫെഡറര്‍ ഒരു മണിക്കൂറും ഒമ്പതു മിനിറ്റുംകൊണ്ട് ജയം സ്വന്തമാക്കി.
വനിത വിഭാഗത്തില്‍ താരമൂല്യം കുറച്ച് റഷ്യന്‍ താരം മരിയ ഷറപോവയും അമേരിക്കയുടെ വീനസ് വില്യംസും ടൂര്‍ണമെന്‍റില്‍നിന്ന് പരിക്കു കാരണം പിന്‍വാങ്ങി. കാലിലെ പരിക്കാണ് ഷറപോവയെ പിന്മാറാന്‍ പ്രേരിപ്പിച്ചതെങ്കില്‍ വൈറസ് ബാധയേറ്റതാണ് അന ഇവാനോവിചിനെതിരായ രണ്ടാം റൗണ്ട് മത്സരംപോലും ഉപേക്ഷിച്ച് പിന്മാറാന്‍ വീനസിനെ പ്രേരിപ്പിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.