സിന്‍സിനാറ്റി: ടെന്നിസ് പുരുഷ ഡബ്ള്‍സില്‍ പുതിയതായി കൈകോര്‍ത്ത ലിയാണ്ടര്‍ പേസ്^സ്റ്റാനിസ്ളാവ് വാവ്റിങ്ക സഖ്യം സിന്‍സിനാറ്റി ഓപണ്‍ രണ്ടാം റൗണ്ടില്‍ കടന്നു. കെവിന്‍ ആന്‍ഡേഴ്സണ്‍- ജെറെമി ചാര്‍ഡി സഖ്യത്തിനെതിരെ ഒരു സെറ്റിന് പിന്നിലായതിനുശേഷം തിരിച്ചടിച്ച് 1^6, 6^1, 10^6 എന്ന സ്കോറിനാണ് ഇന്തോ^സ്വിസ് ജോടി ഒന്നാം റൗണ്ട് ജയിച്ചത്.
എട്ടാം സീഡ് സഖ്യമായ കാനഡയുടെ വസെക് പോസ്പിസില്‍^അമേരിക്കയുടെ ജാക് സോക് ജോടിയാണ് രണ്ടാം റൗണ്ടില്‍ എതിരാളി. ഇത് രണ്ടാം തവണയാണ് പേസും വാവ്റിങ്കയും ഒരുമിച്ചുകളിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും ചേര്‍ന്ന സഖ്യം എ.ടി.പി വേള്‍ഡ് ടൂര്‍ മാസ്റ്റേഴ്സ് 1000ന്‍െറ ക്വാര്‍ട്ടറിലത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.