ദ്യോകോവിച്ചിന് വീണ്ടും കാലിടറി; റോജേഴ്സ് കപ്പ് മുറെക്ക്

മോണ്‍ട്രിയല്‍: റോജേഴ്സ് കപ്പ് ടെന്നീസ് ടൂര്‍ണമെന്‍റില്‍ ബ്രിട്ടന്‍െറ ആന്‍ഡി മുറെ ജേതാവ്. ഫൈനലില്‍ നൊവാക് ദ്യോകോവിച്ചിനെ പരാജയപ്പെടുത്തിയാണ് മുറെ നീണ്ടകാലത്തെ കിരീടവരള്‍ച്ചക്ക് വിരാമമിട്ടത്. സ്കോര്‍ 6^4, 4^6, 6^3.

എട്ട് മത്സരങ്ങളിലെ നീണ്ട തോല്‍വികള്‍ക്കു ശേഷമുള്ള ബ്രിട്ടീഷുകാരന്‍െറ തിരിച്ചുവരവായിരുന്നു ഫൈനല്‍ മത്സരം. ഈ വിജയത്തിലൂടെ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തു നിന്നും മുറെ രണ്ടാം സ്ഥാനത്തെത്തി. അതേസമയം ദ്യോകോവിച്ചിന് ഭാഗ്യമില്ലായ്മയുടെ കാലമാണ്. ഈ വര്‍ഷം മാത്രം നാല് പ്രധാന ടൂര്‍ണമെന്‍റുകളിലാണ് സെര്‍ബിയക്കാരന് കിരീടത്തിനരികെ കാലിടറിയത്. മോണ്‍ട്രിയലിലെ 40 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ മൂന്ന് മണിക്കൂര്‍ നടന്ന പോരാട്ടത്തിനു ശേഷം ഇരുവരും പരസ്പരം ആലിംഗനം ചെയ്താണ് പിരിഞ്ഞത്.



അതേ സമയം വനിതാ വിഭാഗത്തില്‍ സ്വിസ് കൗമാരക്കാരി ബെലിന്‍ഡ ബെന്‍സിസ് ജേത്രിയായി. സെക്കന്‍റ് സീഡ് സിമോന ഹാലെപിനെയാണ് അവര്‍ തോല്‍പിച്ചത്. സ്കോര്‍- 7^6(5), 6^7(4), 3^0.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.