സെറീനയെ അട്ടിമറിച്ച് സ്വിസ് കൗമാരക്കാരി

ടൊറന്‍േറാ: ലോക ഒന്നാം നമ്പറും വിംബ്ള്‍ഡണ്‍ വനിതാ സിംഗ്ള്‍സ് കിരീടത്തിലൂടെ കരിയറിലെ 21ാം ഗ്രാന്‍ഡ്സ്ളാം നേട്ടത്തിനുടമയുമായ സെറീന വില്യംസിനെ അട്ടിമറിച്ച് സ്വിസ് കൗമാരക്കാരി. റോജേഴ്സ് കപ്പ് സെമിയില്‍ മൂന്ന് സെറ്റ് പോരാട്ടത്തിലൂടെയാണ് 18 കാരിയായ ബെലിന്‍ഡ ബെന്‍സിച് ഒന്നാം നമ്പറുകാരിയെ അട്ടിമറിച്ചത്. സ്കോര്‍ 3^6, 7^5, 6^4. സീസണില്‍ മൂന്നു ഗ്രാന്‍ഡ്സ്ളാമുകള്‍ സ്വന്തമാക്കി, നാലാം കിരീടത്തിനായി യു.എസ് ഓപണിന് ഒരുങ്ങവെയാണ് അമേരിക്കന്‍ താരം അട്ടിമറിക്കപ്പെട്ടത്. ഈവര്‍ഷം കളിച്ച 45 മത്സരങ്ങളില്‍ നേരിടുന്ന രണ്ടാമത്തെ തോല്‍വിയും. 2004ല്‍ 17 കാരിയായ മരിയ ഷറപോവയോടേറ്റ തോല്‍വിക്കുശേഷം സെറീനയെ വീഴ്ത്തുന്ന പ്രായംകുറഞ്ഞ താരമെന്ന പദവിയും ബെലിന്‍ഡക്കായി.

റോജേഴ്സ് കപ്പ് ഫൈനലില്‍ റുമാനിയയുടെ സിമോണ ഹലെപാണ് ബെലിന്‍ഡയുടെ എതിരാളി. സെമിയില്‍ സാറ ഇറാനിയെയാണ് ഹലെപ് തോല്‍പിച്ചത്. പുരുഷ  സിംഗ്ള്‍് ഫൈനലില്‍  നൊവാക് ദ്യോകോവിചും ആന്‍ഡി മറെയും ഏറ്റുമുട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.