സാനിയ മിര്‍സക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന ടെന്നിസ് താരം സാനിയ മിര്‍സക്ക് ലഭിച്ചേക്കും. പുരസ്കാര പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടയാളാണ് സാനിയ. മലയാളി അത് ലറ്റ് ടിന്‍റു ലൂക്ക, ഡിസ്കസ് ത്രോ താരങ്ങളായ വികാസ് ഗൗഡ, സീമാ പൂനിയ, സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍ എന്നിവരും അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നു. സാനിയയുടെ പേര് കായിക മന്ത്രാലയം നേരിട്ട് ശിപാര്‍ശ ചെയ്യുകയായിരുന്നു.

ആഗസ്റ്റ് ഒന്നിനാണ് സാനിയയുടെ പേര് ഖേല്‍രത്ന പുരസ്കാര കമ്മിറ്റിക്ക് കേന്ദ്ര കായിക മന്ത്രാലയം നിര്‍ദേശിച്ചത്. 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സാനിയ മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണവും വനിതാ ഡബിള്‍സില്‍ വെങ്കലവും നേടിയിരുന്നു. 2014ലെ യു.എസ് ഓപണ്‍ മിക്സഡ് ഡബിള്‍സ് കിരീടവും സാനിയ സഖ്യത്തിനായിരുന്നു. ഈ വര്‍ഷം വിംബിള്‍ഡന്‍ വനിതാ ഡബിള്‍സ് കിരീടം സാനിയ മിര്‍സ^മാര്‍ട്ടിന ഹിംഗിസ് സഖ്യം നേടിയിരുന്നു.

2004ല്‍ അര്‍ജുന അവാര്‍ഡും 2006ല്‍ പത്മശ്രീ പുരസ്കാരവും നേടിയിട്ടുണ്ട് ഈ ഹൈദരാബാദുകാരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.