സിറ്റി ഓപണ്‍ ടെന്നിസ്: ബൊപ്പണ്ണ-മെര്‍ജിയ സഖ്യം സെമിയില്‍

വാഷിങ്ടണ്‍: മൂന്നാം സീഡ് രോഹന്‍ ബൊപ്പണ്ണ^ഫ്ളോറിന്‍ മെര്‍ജിയ സഖ്യം സിറ്റി ഓപണ്‍ പുരുഷ ഡബ്ള്‍സ് സെമിഫൈനലിലത്തെി. ക്വാര്‍ട്ടറില്‍ ഗ്രിഗര്‍ ദിമിത്രോവ് ^മാര്‍ഡി ഫിഷ് ജോടി പിന്മാറിയതിനെ തുടര്‍ന്ന് വാക്കോവര്‍ ലഭിക്കുകയായിരുന്നു. ദിമിത്രോവിന്‍െറ വലതു തോളിനേറ്റ പരിക്കാണ് പിന്മാറ്റത്തിന് കാരണമായത്. ടോപ് സീഡ് അമേരിക്കന്‍ സഖ്യമായ ബോബ്-മൈക്ക് ബ്രയാന്‍ സഹോദരന്മാരും ട്രീറ്റ് ഹു-സ്കോട്ട് ലിപ്സ്കി ജോടിയും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ഇന്തോ^റുമേനിയന്‍ ജോടി സെമിയില്‍ നേരിടും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.