ജോണ്‍ ഇസ്നര്‍ക്ക് തുടര്‍ച്ചയായ മൂന്നാം അത്ലാന്‍റ ഓപണ്‍

അത്ലാന്‍റ: അമേരിക്കന്‍ ടെന്നിസ് താരം ജോണ്‍ ഇസ്നര്‍ക്ക് തുടര്‍ച്ചയായ മൂന്നാം അത്ലാന്‍റ ഓപണ്‍ കിരീടം. സൈപ്രസിന്‍െറ മാര്‍കോസ് ബാഗ്ദാതിസിനെ നേരിട്ടുള്ള സെറ്റുകളില്‍ 6^3, 6^3ന് തോല്‍പിച്ചാണ് ഇസ്നര്‍ കിരീടം ചൂടിയത്. പരിക്കു കാരണം ഏറെ ബുദ്ധിമുട്ടിയാണ് ബാഗ്ദാതിസ് ഫൈനല്‍ പൂര്‍ത്തിയാക്കിയത്. ടോപ് സീഡായ ഇസ്നര്‍ അത്ലാന്‍റയിലെ കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ അഞ്ചാം ഫൈനലിലാണ് ഇത്തവണ മാറ്റുരച്ചത്. ടൂര്‍ണമെന്‍റിലെ തന്‍െറ വിജയനില 20^3 ആക്കി ഉയര്‍ത്തിയ താരത്തിന്‍െറ 10ാം എ.ടി.പി കിരീടമാണിത്. പുതിയ ലോക റാങ്കിങ്ങില്‍ 18ാം സ്ഥാനത്തേക്കും ഇസ്നര്‍ ഉയര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.