ഹാംബര്‍ഗ്: ഒന്നിനുപിറകെ ഒന്നായി വീഴ്ചകളിലൂടെ കടന്നുപോയശേഷം സ്പാനിഷ് ടെന്നിസ് വമ്പന്‍ റാഫേല്‍ നദാലിന് ആശ്വാസമായൊരു തിരിച്ചുവരവ്. ജര്‍മനിയിലെ ഹാംബര്‍ഗ് ഓപണില്‍ കിരീടം ചൂടിയാണ് ‘കളിമണ്‍ രാജാവ്’ വിജയപീഠത്തിലേക്ക് തിരിച്ചുവരവിനുള്ള വഴിയൊരുക്കിയത്. ഫൈനലില്‍ ഇറ്റലിയുടെ ഫാബിയോ ഫോഗിനിയെ 7^5, 7^5 സ്കോറിന് തകര്‍ത്ത് സീസണിലെ മൂന്നാമത്തെയും കരിയറിലെ 67ാമത്തെയും കിരീടമാണ് നദാല്‍ സ്വന്തമാക്കിയത്.
പ്രിയ പ്രതലമായ കളിമണ്ണില്‍ താരത്തിന്‍െറ 47ാം കിരീടം എന്ന സവിശേഷതയും ഇതിനുണ്ട്. റിയോ ഡെ ജനീറോയില്‍ സെമിയിലും ബാഴ്സലോണയില്‍ പ്രീ ക്വാര്‍ട്ടറിലും തന്നെ തോല്‍പിച്ച ഫോഗിനിയോടുള്ള പ്രതികാരം വീട്ടാനും നദാലിനായി. ജൂലൈ രണ്ടിന് വിംബ്ള്‍ഡണ്‍ രണ്ടാം റൗണ്ടില്‍ ജര്‍മന്‍ താരം ഡസ്റ്റിന്‍ ബ്രൗണിനോട് തോറ്റ് പുറത്തായശേഷം നദാല്‍ പങ്കെടുത്ത ആദ്യ ടൂര്‍ണമെന്‍റായിരുന്നു ഹാംബര്‍ഗിലേത്. നിലവില്‍ ലോക റാങ്കിങ്ങില്‍ 10ാം സ്ഥാനത്തുള്ള താരം, 2005 ഏപ്രിലിനു ശേഷമുള്ള ഏറ്റവും താഴ്ചയിലാണ്. ഈവര്‍ഷം ഫ്രഞ്ച് ഓപണ്‍ കിരീടവും അടിയറവ് വെക്കേണ്ടിവന്നിരുന്നു. യു.എസ് ഓപണ്‍ നാലാഴ്ച അകലെ നില്‍ക്കെ താരത്തിന്‍െറ ആത്മവിശ്വാസമുയര്‍ത്തുന്നതാണ് ഹാംബര്‍ഗ് കിരീടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.