ന്യൂഡല്‍ഹി: ലോക ടെന്നിസിലെ അതുല്യ പ്രതിഭകളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും പരസ്പരം ഏറ്റുമുട്ടുന്നത് എന്നും കായിക പ്രേമികള്‍ക്ക് പ്രിയപ്പെട്ട വാര്‍ത്തയാണ്. ഗ്രാന്‍ഡ്സ്ളാം ടൂര്‍ണമെന്‍റുകളിലും മറ്റു അന്താരാഷ്ട്ര എ.ടി.പി വേദികളിലും മാത്രം കാണാനവസരമുള്ള ആ കൊമ്പുകോര്‍ക്കല്‍ ഇന്ത്യന്‍ മണ്ണിലേക്ക് വിരുന്നത്തെുന്നു. ഇന്‍റര്‍നാഷനല്‍ പ്രീമിയര്‍ ടെന്നിസ് ലീഗ്(ഐ.പി.ടി.എല്‍) ടൂര്‍ണമെന്‍റിന് നന്ദി പറയാം.
ഈ വര്‍ഷം ഡിസംബര്‍ 12ന് ഡല്‍ഹി ആ ചരിത്രപോരാട്ടത്തിന് സാക്ഷ്യംവഹിക്കും. നിലവിലെ ജേതാക്കളായ ഇന്ത്യന്‍ എയ്സസും യു.എ.ഇ റോയല്‍സും തമ്മിലുള്ള മത്സരമായിരിക്കും ഇരു താരങ്ങളെയും നേര്‍ക്കുനേര്‍ വരുത്തുക. ഈ വര്‍ഷം രണ്ടാം സീസണിലേക്ക് കടക്കുന്ന ഐ.പി.ടി.എല്‍ ഡിസംബര്‍ രണ്ടിനാണ് ആരംഭിക്കുന്നത്. ഇത്തവണത്തെ ടൂര്‍ണമെന്‍റിന്‍െറ പ്രധാന ആകര്‍ഷണവും ഫെഡറര്‍-നദാല്‍ മാറ്റുരക്കലാകും. 2014 ആസ്ട്രേലിയന്‍ ഓപണ്‍ സെമിയിലാണ് അവസാനമായി ഇരുവരും പരസ്പരം മത്സരിച്ചത്. അന്ന് നദാലിനായിരുന്നു ജയം. ആദ്യ സീസണില്‍നിന്ന് പരിക്കുകാരണം അവസാനഘട്ടത്തില്‍ പിന്മാറിയ നദാല്‍ ഇത്തവണ ഇന്ത്യന്‍ എയ്സസ് ടീമിനായാകും കോര്‍ട്ടിലത്തെുന്നത്. കഴിഞ്ഞതവണ ഇന്ത്യന്‍ എയ്സസിന്‍െറ താരമായിരുന്ന യു.എ.ഇ റോയല്‍സിനായും. കഴിഞ്ഞ ഏപ്രിലില്‍ നടന്ന താരലേലത്തിലാണ് ഫെഡററെ ഇന്ത്യന്‍ ടീമിന് നഷ്ടമായത്.
ജപ്പാന്‍ വാരിയേഴ്സ് എന്ന പുതിയ ടീമും ഇത്തവണ ഐ.പി.ടി.എല്ലിന്‍െറ ഭാഗമാകും. ഇന്ത്യന്‍ വെറ്ററന്‍ താരം ലിയാണ്ടര്‍ പേസ് ജപ്പാന്‍ ടീമിലൂടെ ഐ.പി.ടി.എല്ലില്‍ അരങ്ങേറും. കഴിഞ്ഞ സീസണില്‍ യു.എ.ഇക്കായി കളിച്ച ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച് ഇത്തവണ സിംഗപ്പൂര്‍ സ്ളാമേഴ്സിനായിരിക്കും കളിക്കുക.
ഇന്ത്യന്‍ താരം മഹേഷ് ഭൂപതിയുടെ സംരഭമാണ് ഐ.പി.ടി.എല്‍. ഇന്ത്യ, യു.എ.ഇ, സിംഗപ്പൂര്‍, ജപ്പാന്‍ എന്നിവയെക്കൂടാതെ ഫിലിപ്പീന്‍സും ലീഗിന്‍െറ ഭാഗമായുണ്ട്.
നദാല്‍ നയിക്കുന്ന ഇന്ത്യന്‍ എയ്സസില്‍ സാനിയ മിര്‍സ, ഗേല്‍ മോണ്‍ഫില്‍സ്, രോഹന്‍ ബൊപ്പണ്ണ, അഗ്നിയേസ്ക റഡ്വാന്‍സ്ക, ഫാബ്രിസ് സന്‍േറാറോ, ഇവാന്‍ ദോഡിഗ് എന്നിവരാണുള്ളത്. രണ്ടാം സീസണിലേക്കുള്ള ടിക്കറ്റ് വില്‍പന ആഗസ്റ്റ് മൂന്നിനാരംഭിക്കും. ‘ബുക് മൈ ഷോ’ വെബ്സൈറ്റ് വഴിയാണ് വില്‍പന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.