ദേശീയ തൈക്വാൻഡോ:  കേരളത്തിന്​ മൂന്നു​ സ്വർണംകൂടി

കണ്ണൂർ: ദേശീയ സ്​കൂൾ ഗെയിംസി​​െൻറ ഭാഗമായുള്ള തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തി​​െൻറ കുതിപ്പ്​. മുണ്ടയാട്​ ഇൻഡോർ സ്​റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പി​​െൻറ രണ്ടാം ദിനം മൂന്നു​ സ്വർണവും ഒരു വെങ്കലവുമാണ്​ കേരളതാരങ്ങൾ സ്വന്തമാക്കിയത്​.

27 പോയൻറുള്ള കേരളം ബഹുദൂരം മുന്നിലാണ്​. ആദ്യദിനത്തിൽ രണ്ടു​ സ്വർണം ലഭിച്ച കേരളത്തിന്​ ആകെ സ്വർണനേട്ടം അഞ്ചായി. രണ്ടു​ സ്വർണവും ഒരു വെങ്കലവുമടക്കം 11 പോയൻറ്​ നേടിയ കേന്ദ്രീയവിദ്യാലയയാണ്​ രണ്ടാം സ്ഥാനത്ത്​.

ഒരു സ്വർണവും രണ്ടു​ വെള്ളിയുമടക്കം 11 പോയൻറ്​ നേടിയ ഡൽഹിയാണ്​ മൂന്നാം സ്ഥാനത്ത്​.
 
Tags:    
News Summary - taekwondo- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.