Posted On
date_range Updated On
date_range സോഫ്റ്റ്ബാള്‍: എം.ജിക്ക് ഇരട്ട കിരീടം
ആലുവ: യു.സി കോളജില്‍ നടന്ന അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല സോഫ്റ്റ്ബാള്‍ ടൂര്‍ണമെന്‍റില്‍ പുരുഷ വിഭാഗത്തിലും എം.ജി സര്‍വകലാശാലക്ക് കിരീടം. നേരത്തേ വനിത വിഭാഗത്തിലും എം.ജിയാണ് ജേതാക്കളായത്. പുരുഷ വിഭാഗത്തില്‍ അമരാവതി രണ്ടും കാലിക്കറ്റ് മൂന്നും സ്ഥാനങ്ങള്‍ നേടി. ടൂര്‍ണമെന്‍റിലെ മികച്ച പിക്കറായി ദുര്‍ഗ സര്‍വകലാശാലയിലെ ദീപക്കും മികച്ച കളിക്കാരനായി എം.ജിയിലെ കെ.ഇ. നിസാറും തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം നടത്തിയ എം.ജിയിലെ പി.എ. അജ്മല്‍ കാനഡയില്‍ നടക്കുന്ന ലോക സോഫ്റ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു.
വിജയികള്‍ക്ക് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ ട്രോഫി സമ്മാനിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ മുഖ്യാതിഥിയായി. ഡോ. അമര്‍ സിങ് സോഡിയ, റവ. തോമസ് ജോണ്‍, ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, ഡോ. പി. തോമസ് മാത്യു, ഡോ. അനില്‍ തോമസ് കോശി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.