Posted On
date_range Updated On
date_range ദേശീയ സി.ബി.എസ്.ഇ ബാസ്കറ്റ്ബാൾ: ശാന്താൾ ജ്യോതി ജേതാക്കൾ
കോഴിക്കോട്: നോയ്ഡയിൽ നടന്ന ദേശീയ സി.ബി.എസ്.ഇ ബാസ്കറ്റ്ബാൾ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ ഇടുക്കി മുട്ടം ശാന്താൾ ജ്യോതി പബ്ലിക് സ്കൂൾ ജേതാക്കളായി. ഫൈനലിൽ ഡൽഹി പബ്ലിക് സ്കൂളിനെ 79-75 സ്കോറിന് തോൽപിച്ചാണ് കേരള സ്കൂൾ ടീം ചാമ്പ്യന്മാരായത്. ഇതാദ്യമായാണ് ഒരു കേരള ടീം സി.ബി.എസ്.ഇ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളാവുന്നത്. കേരള-ലക്ഷദ്വീപ് ക്ലസ്റ്ററിൽ ഒന്നാമതായാണ് ശാന്താൽ സ്കൂൾ ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.