Posted On
date_range Updated On
date_range ലോക റെസ്ലിങ് ചാമ്പ്യൻഷിപ്: സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ആദ്യറൗണ്ടിൽതന്നെ പുറത്ത്
പാരിസ്: ഇന്ത്യയുടെ ഒളിമ്പിക്സ് വെള്ളിമെഡൽ ജേത്രി സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ലോക റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ ആദ്യറൗണ്ടിൽതന്നെ പുറത്ത്. 60 കിലോ വിഭാഗത്തിൽ മത്സരിച്ച സാക്ഷി ജർമനിയുടെ ലൂസിയ നിമേഷ്ച്ചിനോടാണ് തോറ്റത്. 48 കിലോ വിഭാഗത്തിൽ മത്സരിച്ച വിനേഷ് ഫോഗട്ട് രണ്ടുതവണ ജൂനിയർ വേൾഡ് ചാമ്പ്യനായ അമേരിക്കയുടെ വിക്റ്റോറിയ ആൻറണിയോടാണ് തോറ്റത്. നേരത്തേ ഇന്ത്യയുടെ ഷീതാ തോമറും നവജോത് കൗറും പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.