Posted On
date_range Updated On
date_range ദേശീയ സീനിയർ ബാസ്കറ്റ്ബാൾ: കേരളത്തിെൻറ പി.എസ്. ജീന മികച്ച താരം
ന്യൂഡൽഹി: ലുധിയാനയിൽ സമാപിച്ച ദേശീയ സീനിയർ ബാസ്കറ്റ്ബാളിൽ വനിത വിഭാഗത്തിൽ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിെൻറ പി.എസ്. ജീന. കേരളം റണ്ണേഴ്സ്അപ്പായപ്പോൾ, ടൂർണമെൻറിൽ 183 പോയൻറ് സ്കോർ ചെയ്താണ് ജീന മിന്നിത്തിളങ്ങിയത്. മധ്യപ്രദേശിനെതിരെ 33 പോയൻറ് സ്കോർ ചെയ്തു. കെ.എസ്.ഇ.ബി താരമായ ജീന വയനാട് സ്വദേശിനിയാണ്. ആസ്ട്രേലിയയിലെ ‘എ’ ഡിവിഷൻ ലീഗിൽ കളിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യൻ താരംകൂടിയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.