Posted On
date_range Updated On
date_range ‘ദംഗല്‍’ ഹിറ്റ്; ഫോഗട്ട് സഹോദരിമാര്‍ ഗോദയിലേക്ക്
ന്യൂഡല്‍ഹി: ഗോദയില്‍ രാജ്യത്തിനായി മെഡല്‍ നേടാനാവാത്ത പിതാവിന്‍െറ ആഗ്രഹം പൂര്‍ത്തീകരിച്ച ഫോഗട്ട് സഹോദരിമാരുടെ ജീവിതകഥ പറയുന്ന ‘ദംഗല്‍’ ബോക്സ്ഓഫിസില്‍ ഹിറ്റായിമാറുന്നതിനിടെ ഇരുവരും ഗോദയിലേക്ക്. ഗീത ഫോഗട്ട്, ബബിത, ഒളിമ്പിക്സ് വെങ്കല ജേതാവ് സാക്ഷി മാലിക് എന്നിവര്‍ മത്സരിക്കുന്ന പ്രോ ഗുസ്തി ലീഗിന് തിങ്കളാഴ്ച തുടക്കം കുറിക്കും. ആറ് ഫ്രാഞ്ചൈസികളാണ് മത്സരത്തിനുള്ളത്. ഡല്‍ഹി സുല്‍ത്താന്‍, യു.പി ദംഗല്‍, ഹരിയാന ഹമ്മേഴ്സ്, എന്‍.സി.ആര്‍ പഞ്ചാബ് റോയല്‍സ്, മുംബൈ മഹാരദി, ജയ്പുര്‍ നിന്‍ജാസ് എന്നിവയാണ് ടീമുകള്‍. സാക്ഷി ഡല്‍ഹി സുല്‍ത്താനിനുവേണ്ടിയും ഗീതയും ബബിതയും യു.പി ദംഗലിനുവേണ്ടിയുമാണ് ഗോദയിലത്തെുന്നത്. 58 കിലോ ഗ്രാം വിഭാഗത്തിലാണ് സാക്ഷിയും ഗീതയും. ഒളിമ്പിക്സ് മെഡല്‍ജേതാക്കളടക്കം നിരവധി ലോകതാരങ്ങള്‍ പ്രോ റെസ്ലിങ്ങിനത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.