ഏഷ്യൻ സ്​​ക്വാഷ്​ ചാമ്പ്യൻഷിപ്​​: ഫൈനലിൽ ചിന്നപ്പയും പള്ളിക്കലും നേർക്കുനേർ

ചെന്നൈ: ഏഷ്യൻ സ്​ക്വാഷ്​ ചാമ്പ്യൻഷിപ്​ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ ഇന്ത്യൻ താരങ്ങൾ നേർക്കുനേർ. ഇന്ത്യയുടെ ജോഷ്​ന ചിന്നപ്പയും ദീപിക പള്ളിക്കലുമാണ്​ വനിത സിംഗ്​ൾസ്​ കലാശക്കൊട്ടിൽ ഏറ്റുമുട്ടാനൊരുങ്ങുന്നത്​. ഹോ​േങ്കാങ്ങി​െൻറ ടോപ്​​ സീഡായ ആനി ഹോയെ തോൽപിച്ചാണ്​ നാലാം സീഡായ ദീപിക ഫൈനൽ പ്രവേശനം നേടിയത്​. സ്​കോർ 11-9, 7-11, 11-7, 11-9. ഹോ​േങ്കാങ്ങി​െൻറ തന്നെ തോങ്​ വിങ്ങിനെ 11-6, 11-4, 11-8ന്​ തോൽപിച്ചാണ്​ രണ്ടാം സീഡായ ചിന്നപ്പ ​​ഫൈനലിലേക്ക്​ കുതിച്ചത്​. പത്തുതവണ ആനി ഹോക്കെതിരെ പള്ളിക്കൽ നേർക്കുനേർ വന്നെങ്കിലും ഇത്​ മൂന്നാം തവണ മാത്രമാണ്​ ഹോ​േങ്കാങ്​ താരത്തെ മറികടക്കാൻ കഴിയുന്നത്​. 

Tags:    
News Summary - Pallikal upsets top-seed; enters Asian Squash final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.