Posted On
date_range Updated On
date_range നീരജ് ചോപ്രക്ക് ഡയമണ്ട് ലീഗ് ഫൈനൽ യോഗ്യത
സൂറിക്: കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ചാമ്പ്യൻ നീരജ് ചോപ്രക്ക് െഎ.എ.എ.എഫ് ഡയമണ്ട് ലീഗ് ഫൈനൽ യോഗ്യത. ആഗസ്റ്റ് 30ന് സൂറിക്കിലാണ് ഡയമണ്ട് ലീഗിലെ എലൈറ്റ് പോരാട്ടം. ഇൗ മാസം ആദ്യം നടന്ന ഡയമണ്ട് ലീഗ് മൊറോക്കോ ലെഗിൽ നീരജ് 83.32 മീറ്റർ ദൂരവുമായി അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.
നിലവിലെ ലോകചാമ്പ്യൻ ജൊഹാനസ് വെറ്റർ, ഒളിമ്പിക്സ് ചാമ്പ്യൻ തോമസ് റോളർ, 2017 ഡയമണ്ട് ലീഗ് ചാമ്പ്യൻ യാകുബ് വഡൽഷ്, ജർമൻ ചാമ്പ്യൻ ആന്ദ്രെ ഹോഫ്മാൻ, എസ്തോണിയയുടെ മാഗ്നസ് കിറ്റ് എന്നിവരാണ് ഫൈനലിന് യോഗ്യത നേടിയ മറ്റു താരങ്ങൾ. ലീഗിലെ ആദ്യ പാദ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് എട്ടുപേർ ഫൈനൽ റൗണ്ടിന് യോഗ്യത നേടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.