Posted On
date_range Updated On
date_range ജാവലിൻ ത്രോയിൽ ചരിത്രം സൃഷ്ടിച്ച് നീരാജ് ചോപ്ര
ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ ജാവലിൻ താരമായി നീരജ് ചോപ്ര മാറി. ഗോൾഡ് കോസ്റ്റിലെ ഫൈനലിൽ 86.47 മീറ്ററാണ് ചോപ്ര എറിഞ്ഞത്. സീസണിലെ മികച്ച പ്രകടനമാണിത്. കഴിഞ്ഞ മാസം നടന്ന ഫെഡറേഷൻ കപ്പ് ദേശീയ ചാമ്പ്യൻഷിപ്പിൽ നീരജ് 85.94 മീറ്റർ എറിഞ്ഞിരുന്നു.
ആസ്ട്രേലിയയുടെ ഹമീഷ് പീക്കോക്ക് 82.59 മീറ്ററുമായി വെള്ളിമെഡൽ നേടിയപ്പോൾ ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേർസ് 82.20 മീറ്റർ ദൂരവുമായി വെങ്കലം സ്വന്തമാക്കി.
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നീരജ് ചോപ്ര, 2012 ദേശീയ ജൂനിയര്‍ മീറ്റില്‍ സ്വര്‍ണമണിഞ്ഞാണ് ശ്രദ്ധേയനാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.