Posted On
date_range Updated On
date_range ദേശീയ സീനിയർ വോളി: കേരള ടീമുകൾ സെമിയിൽ
ചെന്നൈ: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിെൻറ പുരുഷ, വനിത ടീമുകൾ സെമ ിയിൽ. നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ആന്ധ്രപ്രദേശിനെ തകർത ്താണ് നിലവിലെ ജേതാക്കളായ കേരള പുരുഷന്മാർ അവസാന നാലിലെത്തിയത്. സ്കോർ: 25-14, 25-17, 25-13. സെമിയിൽ ആതിഥേയരായ തമിഴ്നാടാണ് കേരളത്തിെൻറ എതിരാളികൾ. ക്വാർട്ടറിൽ സർവീസസിനെ 3-1നാണ് ഇവർ തോൽപിച്ചത്.
വനിതകളിൽ ഹരിയാനയെ തോൽപിച്ചാണ് നിലവിലെ റണ്ണേഴ്സപ്പായ കേരളം മുന്നേറിയത്. സ്കോർ: 25-12, 25-16, 25-12. ബുധനാഴ്ചയാണ് സെമി ഫൈനൽ.പുരുഷന്മാരിൽ പരിക്കു കാരണം ജെറോം വിനീത് കളിച്ചില്ല. പകരമെത്തിയ കസ്റ്റംസ് താരം അബ്ദുൽ റഹീമും അജിത് ലാലും നിറഞ്ഞുകളിച്ചു. സർവിസ്- തമിഴ്നാട് മത്സര വിജയികളാകും സെമിയിൽ കേരള ത്തിെൻറ എതിരാളികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.