Posted On
date_range Updated On
date_range ബാസ്കറ്റ്ബാള്‍: കേരള വനിതകള്‍ സെമിയില്‍
പുതുച്ചേരി: ദേശീയ സീനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍െറ വനിതകള്‍ സെമിയില്‍. മഹാരാഷ്ട്രയെ 72-52ന് കീഴടക്കിയാണ് കേരളത്തിന്‍െറ പെണ്‍കൊടികള്‍ അവസാന നാലിലത്തെിയത്. ഛത്തിസ്ഗഢാണ് സെമിയിലെ എതിരാളികള്‍. കേരളത്തിനായി മിന്നുംതാരങ്ങളായ പി.എസ്. ജീനയും (18 പോയന്‍റ്) പൂജ മോളും (12 പോയന്‍റ്) തിളങ്ങി. ഗ്രിമയും 12 പോയന്‍റ് നേടി. ഇന്ത്യന്‍ താരം പൂനം ചതുര്‍വേദിയുടെ ഗംഭീര പ്രകടനമാണ് ഡല്‍ഹിയെ തോല്‍പിക്കാന്‍ ഛത്തിസ്ഗഢിന് സഹായമായത്. 60 പോയന്‍റാണ് പൂനം കൊട്ടയിലാക്കിയത്. രണ്ടാം സെമിയില്‍ തെലങ്കാന കരുത്തരായ ഇന്ത്യന്‍ റെയില്‍വേയെ നേരിടും. പുരുഷന്മാരില്‍ തമിഴ്നാടിനോട് തോറ്റ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. സ്കോര്‍: 52-72.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.