ദേശീയ നീന്തല്‍ താരം മരിച്ചനിലയില്‍ 

മുംബൈ: ദേശീയ നീന്തല്‍ താരത്തെ മുംബൈയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടത്തെി. കൊല്‍ക്കത്തക്കാരിയായ തനിക ധാരയെയാണ് (23) ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. 70ാമത് സീനിയര്‍ നാഷനല്‍ അക്വാട്ടിക്സ് ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേക്കുവേണ്ടി വെള്ളിമെഡല്‍ നേടിയിരുന്നു. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസില്‍ വെങ്കലവും നേടിയിരുന്നു. വിവാഹക്കാര്യത്തില്‍ വീട്ടുകാരുമായി തര്‍ക്കത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റേണ്‍ റെയില്‍വേ ജൂനിയര്‍ ക്ളര്‍ക്കായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
Tags:    
News Summary - National level swimmer Tanika Dhara commits suicide in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.