Posted On
date_range Updated On
date_range നോട്ട് മാറ്റത്തെ അനുകൂലിച്ച് മേരികോം
ബംഗളൂരു: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനെ ന്യായീകരിച്ച് ബോക്സിങ് താരവും രാജ്യസഭ എം.പിയുമായ മേരികോം. അഴിമതിയെന്ന തടുക്കാനാവാത്ത ശക്തിയെ തളച്ചുകെട്ടാന്‍ സര്‍ക്കാര്‍ നടപടി ഉപകരിക്കുമെന്നാണ് മേരികോമിന്‍െറ അഭിപ്രായം. ‘‘കള്ളപ്പണവും അഴിമതിയും തടയാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗത്യത്തിനൊപ്പമാണ് ഞാന്‍. കള്ളപ്പണവും അഴിമതിയും തടഞ്ഞ് രാജ്യത്തെ ജനങ്ങള്‍ക്കുപകാരപ്രദമാണ് ഈ പദ്ധതി’’ -ബംഗളൂരു പാതിരാ മാരത്തണിന്‍െറ പ്രമേയമായ ‘റണ്‍ ഫോര്‍ ഹാപ്പി സ്കൂള്‍സ്’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യാനത്തെിയതായിരുന്നു മേരികോം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.