Posted On
date_range Updated On
date_range മേരി കോമിന് സ്വർണം; ലോക ചാമ്പ്യൻഷിപ് ഒരുക്കം ഗംഭീരമാക്കി ഉരുക്കുവനിത
ന്യൂഡൽഹി: പ്രസിഡൻറ് കപ്പ് ബോക്സിങ്ങിെൻറ 51 കിലോ വിഭാഗത്തിൽ സ്വർണം നേടി ഇന്ത്യയുടെ ഉരുക്കുവനിത മേരി ക ോം ലോക ചാമ്പ്യൻഷിപ് ഒരുക്കം ഗംഭീരമാക്കി. ഇന്തോനേഷ്യയിലെ ബാജോയിൽ നടന്ന മത്സരത്തിൽ മേരി കോമിനു മുന്നിൽ ആസ്ട്രേലിയയുടെ ഏപ്രിൽ ഫ്രാങ്ക്സ് 5-0ത്തിന് അനായാസം കീഴടങ്ങി.
ആറുവട്ടം ലോകജേതാവായ മേരി കോം ഇൗ വർഷം മേയിൽ നടന്ന ഇന്ത്യ ഒാപണിലും ജേതാവായെങ്കിലും ഒളിമ്പിക് ഒരുക്കങ്ങളുടെ ഭാഗമായി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പെങ്കടുത്തിരുന്നില്ല. സെപ്റ്റംബർ ഏഴു മുതൽ 21 വരെ റഷ്യയിലെ യെകാറ്റെറിൻബർഗിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലൂടെ ടോക്യോ ഒളിമ്പിക് ബെർത്ത് സ്വന്തമാക്കാനാണ് മേരി കോം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.