Posted On
date_range Updated On
date_range ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്: മേരി കോം ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ സെമിയിൽ
ഹോച്ചിമിൻ സിറ്റി (വിയറ്റ്നാം): ഏഷ്യൻ വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി േകാം ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ സെമിഫൈനലിൽ. 48 കിലോഗ്രാം ഫ്ലൈവെയ്റ്റ് വിഭാഗത്തിലാണ് മേരികോം സെമിയിലെത്തിയത്. 54 കി.ഗ്രാം വിഭാഗത്തിൽ ശിക്ഷയും 60 കി.ഗ്രാം വിഭാഗത്തിൽ പ്രിയങ്ക ചൗധരിയുമാണ് സെമിയിലെത്തിയ മറ്റു ഇന്ത്യക്കാർ.
അഞ്ചു തവണ ലോകചാമ്പ്യനായ മേരി കോം ചൈനയുടെ മെങ് ചേയ് പിന്നിനെ തോൽപിച്ചാണ് അവസാന നാലിലേക്ക് കുതിച്ചത്. ജപ്പാെൻറ സുബാസ കൊമുവാരയാണ് മേരി കോമിെൻറ അടുത്ത എതിരാളി. ഉസ്ബകിസ്താൻ താരം ഫെറഞ്ചിസ് െകാഷിമോവയെ തോൽപിച്ചാണ് ശിക്ഷയുടെ മുന്നേറ്റം. ശ്രീലങ്കയുടെ ദുലഞ്ജനി ലാൻകപുരയലഗിയെ മറികടന്നാണ് പ്രിയങ്ക സെമിയിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.