Posted On
date_range Updated On
date_range മനു ഭാക്കർ-സൗരഭ് ടീമിന് ലോക റെക്കോഡ്: ഏഷ്യൻ ചാമ്പ്യൻഷിപ് മിക്സഡിൽ സ്വർണം
ന്യൂഡൽഹി: ഷൂട്ടിങ് റേഞ്ചിലെ ഇന്ത്യൻ സെൻസേഷൻ മനു ഭാക്കർ-സൗരഭ് ചൗധരി സഖ്യത്തിന് ലോക റെക്കോഡ്. 12ാമത് ഏഷ്യൻ എയർ ഗൺ ചാമ്പ്യൻഷിപ് 10 മീ. എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ 17കാരിയായ മനു ഭാക്കറും 16കാരൻ സൗരഭും ലോക റെക്കോഡ് തിരുത്തി സ്വർണം നേടി.
യോഗ്യതാറൗണ്ടിൽ 784 പോയൻറ് സ്കോർ ചെയ്തവർ അഞ്ചു ദിവസം മുമ്പ് റഷ്യൻ ടീം സ്ഥാപിച്ച റെക്കോഡാണ് മറികടന്നത്. ഫൈനലിൽ 484.8 പോയൻറ് നേടിയ ഇന്ത്യൻ സഖ്യം സ്വർണവും നേടി. ഒരു മാസം മുമ്പ് ഡൽഹിയിൽ ലോകകപ്പിലും ഇൗ ടീം സ്വർണം നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.