Posted On
date_range Updated On
date_range ബോക്സിങ്: മനീഷ ഫൈനലിൽ
ഗ്ലീവൈസ് (പോളണ്ട്): 13ാമത് സിലെസിയൻ വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മനീഷ ഫൈനലിൽ കടന്നു. സെമിയിൽ മുൻ യൂറോപ്യൻ ചാമ്പ്യൻ റഷ്യയുടെ വിക്ടോറിയ കുൽഷെനോവയെ ഇടിച്ചുവീഴ്ത്തിയാണ് 54 കിലോ വിഭാഗത്തിൽ മനീഷ കലാശപ്പോരിന് അർഹത നേടിയത്.
മേരികോം 48 കിലോ ഫൈനലിൽ കടന്നിരുന്നു. ജൂനിയർ വിഭാഗത്തിൽ തിങ്മില ഡൗൻഗൽ (48 കി.), സന്ദീപ് കൗർ (51 കി.) എന്നിവർ സ്വർണവും നേഹ (54 കി.), ദിനേഷ് നായിക് (63 കി.) വെള്ളിയും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.