Posted On
date_range Updated On
date_range ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻഡ് പ്രീ: ഹാമിൽട്ടന് ജയം
സിൽവർസ്റ്റോൺ: മേഴ്സിഡസിെൻറ ലൂയിസ് ഹാമിൽട്ടന് ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻഡ് പ്രീയിൽ തുടർച്ചയായ നാലാം ജയം. പോൾ പൊസിഷനിൽ ഒന്നാമനായി തുടങ്ങിയാണ് ഹാമിൽട്ടൻ ആദ്യ സ്ഥാനത്ത് ഒാടിയെത്തിയത്. വാൾേട്ടരി ബോൾട്ടാസ് രണ്ടും ഫെരാരിയുടെതന്നെ കിമി റൈക്കൺ മൂന്നാമതും ഫിനിഷ് ചെയ്തു. എഫ്. വൺ കിരീടപ്പോരാട്ടത്തിൽ ഒന്നാമതുള്ള സെബാസ്റ്റ്യൻ വെറ്റൽ ഏഴാം സ്ഥാനത്തായതോടെ ഹാമിൽട്ടനുമായുള്ള ലീഡ് ഒരു പോയൻറായി കുറഞ്ഞു. വെറ്റലിന് 177ഉം ഹാമിൽട്ടന് 176ഉം പോയൻറാണുള്ളത്. ഹാമിൽട്ടെൻറ അഞ്ചാം ബ്രിട്ടീഷ് ഗ്രാൻഡ് പ്രീയും കരിയറിലെ 57ാം ഗ്രാൻഡ് പ്രീ വിജയവുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.