Posted On
date_range Updated On
date_range സിംഗപ്പൂർ ഗ്രാൻഡ്പ്രീ: വെറ്റൽ പുറത്തായി; ഹാമിൽട്ടൻ ഒന്നാമത്
സിംഗപ്പൂർ സിറ്റി: സെബാസ്റ്റ്യൻ വെറ്റൽ കൂട്ടിയിടിയെ തുടർന്ന് പാതിവഴിയിൽ പിൻവാങ്ങിയ അവസരം മുതലെടുത്ത് കുതിച്ച ലൂയി ഹാമിൽട്ടൻ ഫോർമുല വൺ കിരീടപ്പോരാട്ടത്തിൽ ബഹുദൂരം മുന്നിൽ. എഫ്. വൺ സിംഗപ്പൂർ ഗ്രാൻഡ്പ്രീയിൽ ഒന്നാമതെത്തി 25 പോയൻറ് സ്വന്തമാക്കിയ മേഴ്സിഡസസിെൻറ ചാമ്പ്യൻ ഡ്രൈവർ ഹാമിൽട്ടൻ 263 പോയൻറുമായി ഒന്നാമതെത്തി. സിംഗപ്പൂരിൽ പോൾ പൊസിഷനിൽ ഒന്നാമതായിരുന്ന വെറ്റൽ പ്രധാന റേസിെൻറ ഒന്നാം ലാപ്പിൽ കൂട്ടിയിടിച്ച് പുറത്തായതാണ് തിരിച്ചടിയായത്. ഇേതാടെ കിരീടപ്പോരാട്ടത്തിൽ ഹാമിൽട്ടനിൽനിന്നും ഏറെ പിന്നിലായി (235 പോയൻറ്). റെഡ്ബുള്ളിെൻറ ഡാനിയേൽ റിക്കാർഡോ സിംഗപ്പൂരിൽ രണ്ടാമതായി. ഫോഴ്സ് ഇന്ത്യയുടെ സെർജിയോ പെരസ് അഞ്ചാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.