Posted On
date_range Updated On
date_range സംസ്ഥാന ജൂനിയർ കബഡി: കോഴിക്കോട്, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകൾക്ക് ആദ്യ ജയം
പേരാമ്പ്ര: പേരാമ്പ്രയിൽ നടക്കുന്ന സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിെൻറ പുരുഷവിഭാഗം ലീഗ് മത്സരങ്ങളിൽ കോഴിക്കോട് പത്തനംതിട്ടയെയും കോട്ടയം ഇടുക്കിയെയും കൊല്ലം മലപ്പുറത്തെയും ആലപ്പുഴ എറണാകുളത്തെയും പരാജയപ്പെടുത്തി. വനിത മത്സരങ്ങൾ ശനിയാഴ്ച തുടങ്ങും. ഞായറാഴ്ച സമാപിക്കും. കോഴിക്കോട് ജില്ല കബഡി അസോസിയേഷൻ പ്രസിഡൻറ് എം.പി. അബ്ദുൽ ഗഫൂർ കളിക്കാരെ പരിചയപ്പെട്ടു. കേരളത്തിെൻറ പുരുഷ വനിതാ ടീമുകളുടെ തെരഞ്ഞെടുപ്പും ഇവിടെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.