Posted On
date_range Updated On
date_range ആർച്ചറി: ഇന്ത്യൻ ടീമിന് സ്വർണം
ഷാങ്ഹായ്: ആർച്ചറി ലോകകപ്പിൽ കൊളംബിയയെ തോൽപിച്ച് ഇന്ത്യൻ ടീമിന് സ്വർണം. ഇന്ത്യയുടെ അഭിഷേക് വർമ, ചിന്നരാജു ശ്രീധർ, അമൻജീത് സിങ് എന്നിവരടങ്ങിയ ടീമാണ് പുരഷ വിഭാഗത്തിൽ സ്വർണമെഡൽ നേടിയത്. സ്കോർ 226-221. റിയോ ഒളിമ്പിക്സിനു ശേഷം നടന്ന പ്രധാന മത്സരമായിരുന്നു ഇത്. അഭിഷേക് വർമയും ചിന്നരാജുവും നാലാം സീഡായിരുന്നപ്പോൾ ടീമിലെ മറ്റൊരു താരം അമൻജീത് സിങ് അരങ്ങേറ്റക്കാരനായിരുന്നു. സെമിഫൈനലിൽ അമേരിക്കയെയാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.