Posted On
date_range Updated On
date_range ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് ഇന്ത്യയിലേക്ക്
മോസ്കോ: 2021ൽ നടക്കുന്ന ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. 2018ൽ നടക്കുന്ന വനിത ബോക്സിങ് ചാമ്പ്യൻഷിപ്പും ഇന്ത്യയിൽ തന്നെയാണ് നടക്കുന്നത്. മോസ്കോയിൽ ചേർന്ന അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ യോഗത്തിലാണ് തീരുമാനം. പുരുഷന്മാരുടെ 2019ലെ ലോക ചാമ്പ്യൻഷിപ്പ് റഷ്യയിലെ സോച്ചിയിൽ നടത്താനും യോഗം തീരുമാനിച്ചു.
പുരുഷൻമാരുടെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ ഇതുവരെ ആതിഥേയത്വം വഹിച്ചിട്ടില്ല. 1990ൽ മുംബൈയിൽ നടന്ന മുംബൈ ലോകകപ്പ്, ന്യൂഡൽഹിയിൽ നടന്ന കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ് എന്നിവയാണ് ഇന്ത്യ ആതിഥേയത്വം വഹിച്ച പ്രധാന ബോക്സിങ് ടൂർണമെൻറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.