Posted On
date_range Updated On
date_range ലോക വനിത ഹോക്കി ലീഗ്: ഇന്ത്യക്ക് വിജയത്തുടക്കം
വെസ്റ്റ് വാൻകൂവർ (കാനഡ): ലോക വനിത ഹോക്കി ലീഗ് രണ്ടാം റൗണ്ടിൽ ഉറുഗ്വായ്യെ 4-2ന് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് ഇന്ത്യൻ പെൺപടക്ക് ജയത്തോടെ തുടക്കം. 2-2ന് കളി സമനിലയിൽ പിരിഞ്ഞതോടെയാണ് പെനാൽറ്റിയിലേക്ക് നീണ്ടത്. ജയത്തോടെ പൂൾ ‘എ’യിൽ ഇന്ത്യക്ക് രണ്ടു പോയൻറായി. ആറാം മിനിറ്റിൽ തന്നെ ക്യാപ്റ്റൻ റാണിയുടെ ഗോളിൽ ഇന്ത്യ മുന്നിെലത്തിയിരുന്നു. മൂന്നാം ക്വാർട്ടർ വരെ ഇന്ത്യ ലീഡ് നിലനിർത്തിയെങ്കിലും 45ാം മിനിറ്റിൽ ഉറുഗ്വായ് തിരിച്ചടിച്ചു. മരിയ തെരേസയായിരുന്നു സ്കോറർ. അവസാന ക്വാർട്ടറിൽ 49ാം മിനിറ്റിൽ വന്ദന കടാരിയ ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാൽ, കളിതീരാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ഉറുഗ്വായ് സമനില പിടിച്ചു. ഇതോടെ കളി െപനാൽറ്റിയിലേക്ക് നീങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.