Posted On
date_range Updated On
date_range ശ്രീജേഷിന് വിശ്രമം; രഘുനാഥ് ക്യാപ്റ്റന്‍
ബംഗളൂരു: ആസ്ട്രേലിയയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഹോക്കി മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ വി.ആര്‍. രഘുനാഥ് നയിക്കും. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റില്‍ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിനിടെ കാലിനു പരിക്കേറ്റ മലയാളി നായകന്‍ പി.ആര്‍. ശ്രീജേഷ് വിശ്രമത്തിലായതിനെ തുടര്‍ന്നാണ് നായകപദവിയില്‍ മാറ്റം. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ മിന്നുംപ്രകടനം പുറത്തെടുത്ത ആകാശ് ചിക്തേക്ക് തന്നെയാണ് ശ്രീജേഷിന്‍െറ അസാന്നിധ്യത്തില്‍ ഗോള്‍വല കാക്കാനുള്ള നിയോഗം. ഗോള്‍കീപ്പര്‍ റിസര്‍വായി അഭിനവ് പാണ്ഡെയും 18 അംഗ സംഘത്തില്‍ ഇടംനേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയിലെ ഗോള്‍വേട്ടക്കാരനായ ഇന്ത്യന്‍ പ്രതിരോധനിരയിലെ കുന്തമുന രുപീന്ദര്‍പാല്‍ സിങ്ങാണ് ഇന്ത്യന്‍ സംഘത്തിന്‍െറ വൈസ് ക്യാപ്റ്റന്‍. ഈ മാസം 23ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ മലേഷ്യയും ന്യൂസിലന്‍ഡുമാണ് പങ്കെടുക്കുന്ന മറ്റു രണ്ടു രാജ്യങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.