മികച്ച ഹോക്കി താരം: മൻപ്രീതിന്​ ​നാമനിർദേശം

ലോസന്നെ: രാജ്യാന്തര ഹോക്കി ഫെഡറേഷ​​െൻറ മികച്ച താരത്തിനുള്ള പട്ടികയിൽ ഇന്ത്യൻ നായകൻ മൻപ്രീത്​ സിങ്ങും. ആറുപേരുടെ ചുരുക്കപ്പട്ടികയിൽ ഒരാളായാണ്​ മൻപ്രീതും ഇടംനേടിയത്​. ഇന്ത്യക്ക്​ ഒളിമ്പിക്​ ബർത്ത്​ സമ്മാനിച്ചതിനു പിന്നാലെയാണ്​ സീസണിലെ മികച്ച താരത്തിനുള്ള ചുരുക്കപ്പട്ടികയിലേക്ക്​ മൻപ്രീതും പരിഗണിക്കപ്പെട്ടത്​. മികച്ച പുതുമുഖ താരത്തിനുള്ള ‘റൈസിങ്​ സ്​റ്റാർ’ പുരുഷ വിഭാഗത്തിൽ വിവേക്​ പ്രസാദും വനിതകളിൽ ലാൽറെംസിയാമിയും ഇടം നേടി. മികച്ച വനിത താരത്തിനുള്ള അവാർഡ്​ പട്ടികയിൽ ഇന്ത്യക്കാർ ആരുമില്ല.
Tags:    
News Summary - Manpreet Singh nominated for FIH Player of the Year award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.