ഹോക്കിയിൽ ചൈനയെ കെട്ടുകെട്ടിച്ച്​ ഇന്ത്യൻ വനിതകൾ

ദോൻഗെ സിറ്റി (ദക്ഷിണ കൊറിയ): ശക്തരായ ചൈനയെ 3-1ന്​ കെട്ടുകെട്ടിച്ച്​ ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി ടൂർണമ​െൻറിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. വന്ദന (4, 11) നേടിയ ഇരട്ട ഗോൾ മികവിലാണ്​ ഇന്ത്യൻ വിജയം.

മത്സരത്തി​​െൻറ 15ാം മിനിറ്റിൽ തന്നെ ഡാൻ ചൈനയുടെ ആദ്യ ഗോൾ മടക്കി. 51ാം മിനിറ്റില്‍ ഗുര്‍ജിത് പെനാൽറ്റിയിലൂടെ ഇന്ത്യയുടെ മൂന്നാം ഗോള്‍ സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ജപ്പാനെ ഇന്ത്യ 4-1ന്​ പരാജയപ്പെടുത്തിയിരുന്നു. അടുത്ത മത്സരത്തിൽ ഇന്ത്യ മലേഷ്യയെ നേരിടും.  

 

Tags:    
News Summary - India beat China 3-1- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.