Posted On
date_range Updated On
date_range ഹോക്കി ഇന്ത്യ അവാര്‍ഡ്: ശ്രീജേഷ് പട്ടികയില്‍
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള ഹോക്കി ഇന്ത്യ വാര്‍ഷിക പുരസ്കാരത്തിനുള്ള പട്ടികയില്‍ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷും. ശ്രീജേഷിനൊപ്പം ബീരേന്ദ്ര ലക്ര, ആകാശ്ദീപ് സിങ്, മന്‍പ്രീത് സിങ് എന്നിവരാണ് പട്ടികയിലുള്ളത്. വനിതകളില്‍ റാണി രാംപാല്‍, ദീപിക, ക്യാപ്റ്റന്‍ റിതു റാണി എന്നിവരും പട്ടികയിലുണ്ട്. 25 ലക്ഷവും ട്രോഫിയുമാണ് പുരസ്കാരം. മാര്‍ച്ച് 26ന് ബംഗളൂരുവിലാണ് പുരസ്കാരദാന ചടങ്ങുകള്‍. ഇതടക്കം രണ്ട് കോടിയുടെ അവാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. മികച്ച ഗോളിക്കുള്ള ബാല്‍ജിത് സിങ് അവാര്‍ഡിനുള്ള പട്ടികയിലും ശ്രീജേഷിന്‍െറ പേരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.