Posted On
date_range Updated On
date_range ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് തോല്‍വി
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്‍റിലെ നിര്‍ണായക മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് 2-1ന്‍െറ തോല്‍വി. കരുത്തരായ ജര്‍മനിയെ സമനിലയില്‍ പിടിക്കുകയും ബ്രിട്ടനെ പരാജയപ്പെടുത്തുകയും ചെയ്ത ആവേശവുമായി മൂന്നാം മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് മികവ് ആവര്‍ത്തിക്കാനായില്ല. കഴിഞ്ഞ കളികളില്‍ കാഴ്ചവെച്ച ഒത്തിണക്കം പുറത്തെടുക്കാന്‍ കഴിയാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പെനാല്‍റ്റി കോര്‍ണറിലൂടെയായിരുന്നു ബെല്‍ജിയത്തിന്‍െറ രണ്ടു ഗോളുകളും. അതേസമയം, ഇന്ത്യക്കായി ദേവീന്ദര്‍ വാല്മീകി തകര്‍പ്പന്‍ ഫീല്‍ഡ് ഗോള്‍ നേടുകയും ചെയ്തു. മൂന്ന് കളികളില്‍നിന്ന് നാല് പോയന്‍റുമായി ഇന്ത്യ പോയന്‍റ് പട്ടികയില്‍ മൂന്നാമതാണ്. നേരത്തെ നടന്ന കളികളില്‍ ബ്രിട്ടന്‍ 4-1ന് കൊറിയയെയും ആസ്ട്രേലിയ 4-3ന് ജര്‍മനിയെയും തോല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.