Posted On
date_range Updated On
date_range കളി നന്നായിട്ടും ഗോള്‍ വന്നില്ല –ശ്രീജേഷ്
റിയോ ഡെ ജനീറോ: നന്നായി കളിച്ചെങ്കിലും അവസാനം ലഭിച്ച അവസരങ്ങള്‍ ഗോളാക്കുന്നതിലെ വീഴ്ച തോല്‍വിക്ക് കാരണമായെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രീജേഷ്. സമനില ഗോളടിച്ച ശേഷം അതില്‍ പിടിച്ചു നില്‍ക്കാനായി പ്രതിരോധത്തിനാണ് ഊന്നല്‍ നല്‍കിയത്. എന്നാല്‍ ഡച്ച് ടീം ആക്രമണം കനപ്പിച്ചു. അതോടെ സമ്മര്‍ദത്തിലുമായി. ഗോള്‍ വഴങ്ങേണ്ടിയും വന്നു. പിന്നീട് നമ്മള്‍ ആക്രമണത്തിലേക്ക് മാറിയപ്പോള്‍ അവര്‍ കനത്ത പ്രതിരോധം തീര്‍ത്തു.
അവസാന നിമിഷം തുടര്‍ച്ചയായി അഞ്ചു പെനാല്‍ട്ടി കോര്‍ണറുകള്‍ ലഭിച്ചത് മുതലാക്കാനായില്ല. ഏതായാലും ശക്തരായ ജര്‍മ്മനിയോടും നെതര്‍ലാന്‍റ്സിനോടും അവസാനം വരെ വീറോടെ പൊരുതാനായി. വെള്ളിയാഴ്ച കാനഡക്കെതിരായ മത്സരത്തിലാണ് ശ്രദ്ധ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.