????

ലോ​ക വ​നി​ത ചെ​സ്​: ഹ​രി​ക ക്വാ​ർ​ട്ട​റി​ൽ;പ​ത്​​മി​നി  പു​റ​ത്ത്​

തെ​ഹ്​​റാ​ൻ: ലോ​ക വ​നി​ത ചെ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ  ഇ​ന്ത്യ​യു​ടെ ഡി. ​ഹ​രി​ക ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ.  മൂ​ന്നാം റൗ​ണ്ടി​ൽ ജോ​ർ​ജി​യ​യു​ടെ സോ​ഫി​കോ  ഗു​രാ​മി​ഷി​വി​യെ 3.5-2.5 സ്​​കോ​റി​ന്​  തോ​ൽ​പി​ച്ചാ​യി​രു​ന്നു നാ​ലാം സീ​ഡാ​യ ഹ​രി​ക  ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്​. ​ജോ​ർ​ജി​യ​യു​ടെ​ത​ന്നെ  അ​ഞ്ചാം സീ​ഡു​കാ​രി നാ​ന സാ​ഗ്​​നി​സെ​യാ​ണ്​  ഹ​രി​ക​യു​ടെ അ​ടു​ത്ത എ​തി​രാ​ളി. അ​തേ​സ​മ​യം,  മ​റ്റൊ​രു ഇ​ന്ത്യ​ൻ​താ​ര​മാ​യ പ​ത്​​മി​നി റൗ​ത്​ ചൈ​നീ​സ്​  താ​രം ടാ​ൻ ഴോ​ങ്​​യി​ക്ക്​ മു​ന്നി​ൽ തോ​ൽ​വി വ​ഴ​ങ്ങി.  ടൈ​ബ്രേ​ക്ക​റി​ൽ റാ​പി​ഡ്​ ഗെ​യി​മി​ലാ​യി​രു​ന്നു  ഹ​രി​ക​യു​ടെ ജ​യം. ര​ണ്ടു ഗെ​യി​മി​നൊ​ടു​വി​ൽ  സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ്​ ഹ​രി​ക^​സോ​ഫി​കോ  മ​ത്സ​രം ​ടൈ​ബ്രേ​ക്ക​റി​ലെ​ത്തി​യ​ത്​. പ​ത്തു മി​നി​റ്റി​െ​ൻ​റ  റാ​പി​ഡ്​ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ  താ​ര​ത്തി​നാ​യി​രു​ന്നു മേ​ധാ​വി​ത്വം. പ​ത്​​മി​നി  ടൈ​ബ്രേ​ക്ക​റി​ൽ ആ​ദ്യ ക​ളി സ​മ​നി​ല​യാ​യ​ശേ​ഷം  ര​ണ്ടാം സെ​റ്റി​ൽ കീ​ഴ​ട​ങ്ങി.

Tags:    
News Summary - Harika in quarterfinals of World Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.