ന്യൂഡൽഹി: നാല് ഇന്ത്യൻ സൈനികർ ഒാക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കൊടുമുടി കയറി ചരിത്രം സൃഷ്ടിച്ചു. 10 പേരടങ്ങുന്ന സംഘം രൂപവത്കരിച്ചാണ് യജ്ഞത്തിന് തുടക്കമിട്ടതെന്ന് ദൗത്യസംഘത്തലവൻ കേണൽ വിശാഖ് ദുെബ പറഞ്ഞു. കുഞ്ചോക് ടെൻഡ, കെൽശങ് ദൊർജി ഭൂട്ട്യ, കൽദെൻ പഞ്ചൂർ, സോനം ഫുൻട്സോക് എന്നിവരാണ് അപൂർവനേട്ടം കൈവരിച്ചത്. ഇതിനുപുറമെ സംഘത്തിലെ മൂന്നുപേർ ഒാക്സിജൻ ഉപയോഗിച്ച് എവറസ്റ്റിലെത്തി. 8848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയിൽ നാലായിരത്തിലേറെ പേർ എത്തിയിട്ടുണ്ട്. ഇതിൽ 187 പേർ മാത്രമാണ് വ്യക്തിഗതദൗത്യത്തിലൂടെ ഒാക്സിജൻ സിലിണ്ടറില്ലാതെ വിജയം നേടിയത്. ഒരുസംഘം എന്ന നിലയിൽ ആദ്യവിജയം ഇന്ത്യൻ സൈന്യത്തിേൻറതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.