Posted On
date_range Updated On
date_range എഫ്.വൺ സീസണിന് ഇന്ന് തുടക്കം; ആസ്ട്രേലിയൻ ഗ്രാൻഡ്പ്രീയിൽ ഹാമിൽട്ടന് പോൾ പൊസിഷൻ
മെൽബൺ: ഫോർമുല വൺ കാറോട്ട പോരാട്ട പുതു സീസണിന് ഞായറാഴ്ച തുടക്കം. മെൽബണിലെ ആൽബർട്ട് പാർക്ക് വേദിയാവുന്ന ആസ്ട്രേലിയൻ ഗ്രാൻഡ്പ്രീയോടെയാണ് പുതു സീസണിന് തുടക്കം കുറിക്കുന്നത്. നിലവിലെ ചാമ്പ്യനായ നികോ റോസ്ബെർഗ് വിരമിച്ചതോടെ മുൻ ചാമ്പ്യന്മാരായ ഫെരാറിയുടെ സെബാസ്റ്റ്യൻ വെറ്റലും മേഴ്സിഡസിെൻറ ലൂയി ഹാമിൽട്ടനും തമ്മിലായിരിക്കും ഇക്കുറിയും കിരീടപ്പോരാട്ടം. മെൽബണിൽ ശനിയാഴ്ച നടന്ന യോഗ്യതാ റേസിൽ ഹാമിൽട്ടൻ ഒന്നും വെറ്റൽ രണ്ടും സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൂന്നുതവണ ചാമ്പ്യനായ ഹാമിൽട്ടനാണ് പോൾ പൊസിഷൻ. കിമി റൈക്കോണെൻ (ഫെരാറി), മാക്സ് വെർസ്റ്റാപ്പൻ (റെഡ്ബുൾ), ഫിലിപ് മാസ്സ (വില്യംസ് മേഴ്സിഡസ്), ഡാനിയേല റികിയാർഡോ (റെഡ്ബുൾ), സെർജിയോ പെരസ്, എസ്തബാൻ ഒകോൺ (ഫോഴ്സ് ഇന്ത്യ), ഫെർണാണ്ടോ അലോൻസോ (മക്ലരൻ) എന്നിവരാണ് സീസണിലെ മുൻനിര ഡ്രൈവർമാർ.
20 ചാമ്പ്യൻഷിപ്പുകൾ അടങ്ങിയതാണ് എഫ്.വൺ പോരാട്ടം.
20 ചാമ്പ്യൻഷിപ്പുകൾ അടങ്ങിയതാണ് എഫ്.വൺ പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.