ഷാങ്ഹായ്: നാട് മഹാമാരിയുടെ പ്രഭവകേന്ദ്രമായപ്പോൾ പലായനംചെയ്ത് വൻകരകൾക ്കപ്പുറം അഭയം തേടിയവർ ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. കോവിഡ് 19െൻറ ഗ്രൗണ്ട് സീറേ ാ ആയ വൂഹാനിെല പ്രശസ്തമായ ഫുട്ബാൾ ടീം വൂഹാൻ സാൾ ആണ് 104 ദിവസം നീണ്ട അലച്ചിലിനൊടു വിൽ മടങ്ങിയെത്തിയത്.
ഡിസംബറിലെ അവസാന വാരത്തിൽ കോവിഡ് വൂഹാനിൽ പൊട്ടിപ്പുറപ്പെടുേമ്പാൾ തെക്കൻ നഗരമായ ഗ്വാങ്ഷുവിൽ പ്രീ സീസൺ പരിശീലനത്തിലായിരുന്നു ചെനീസ് സൂപ്പർ ലീഗ് ടീമായ വൂഹാൻ സാൽ. ജനുവരിയിൽ വൂഹാൻ മരണഭൂമിയായി മാറുകയും ആയിരങ്ങളുടെ ജീവൻ അപഹരിക്കപ്പെടുകയും ചെയ്തതോടെ വൂഹാൻ അടച്ചുപൂട്ടി. നാട്ടിലേക്കുള്ള മടക്കം മുടങ്ങിയ ഫുട്ബാൾടീം സ്പെയിനിലെ മലാഗയാണ് അടുത്ത സ്റ്റേഷനായി തെരഞ്ഞെടുത്തത്. അവിടെയെത്തി പരിശീലനം തുടങ്ങിയെങ്കിലും, കാര്യങ്ങൾ എളുപ്പമായില്ല.
കോവിഡ് ലോകമെങ്ങും പടർന്നതോടെ എല്ലാം തകിടം മറിഞ്ഞു. യൂറോപ്പിൽ ഇറ്റലിയും സ്പെയിനും മരണനിരക്കിൽ ഹോട്ട്സ്പോട്ടായി. പിന്നെ അവിടെ നിന്നും രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു. വിമാനപാത ഏറെക്കുറെ അടച്ചിട്ടതിനാൽ ജർമനിയിലെത്തി മാർച്ച് 16ന് ചൈനയിലെ ഷെൻസെനിലേക്ക് വിമാനം പിടിച്ചു.
പിന്നെ, മൂന്നാഴ്ച നിരീക്ഷണ കാലം. അപ്പോഴും വൂഹാൻ ലോക്ഡൗണിലായതിനാൽ നാട്ടിലേക്കുള്ള മടക്കം വൈകുകയായിരുന്നു. ഒടുവിൽ വൂഹാൻ തുറന്നപ്പോഴാണ് ഗ്വാങ്ഷുവിൽ നിന്നും ട്രെയിൻ മാർഗം നാട്ടിലേക്ക് മടങ്ങുന്നത്. വൂഹാനിലെത്തിയ ടീമിനെ സ്വീകരിക്കാൻ നൂറിലേറെ ആരാധകരുമെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.