T ടെട്രിസ്: അമേരിക്കയിലും ചൈനയിലും ജപ്പാനിലും കൊറിയയിലും നിർമിച്ച ഗെയിംബോയ് അടക്കമുള്ള കമ്പ്യൂട്ടർ വിഡിയോ ഗെയിമുകൾ ഒരു കാലത്ത് ലോക യുവമനസ്സുകളെ കീഴടക്കിയപ്പോൾ റഷ്യയിൽ അതിന് പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാൽ, അതിനെയൊക്കെ വെല്ലുന്ന ഒരു വിഡിയോ ഗെയിം റഷ്യക്കാരനായ അലെക്സീ പായിറ്റ്നോവ് വികസിപ്പിച്ചെടുത്തു. 1984 ജൂൺ ആറിനാണ് ആദ്യമായി ഈ ഗെയിം പുറത്തിറക്കിയത്. അന്നുതന്നെ ഈ കളി റഷ്യയെ കീഴടക്കി.
നാലു സമചതുരങ്ങൾകൊണ്ടുണ്ടാക്കിയ ടെട്രിമിനോകൾ എന്നറിയപ്പെടുന്ന കട്ടകൾ ഉപയോഗിച്ചാണ് ടെട്രിസ് കളിക്കുന്നത്. ക്രമരഹിതമായി താഴേക്കു വീഴുന്ന ടെട്രിമിനോകളെ വശങ്ങളിലേക്ക് ചലിപ്പിച്ചും 90 ഡിഗ്രി മാറ്റിയും 10 സമചതുരങ്ങളെ കൊള്ളാവുന്ന ഒരു തിരശ്ചീന രേഖയാക്കി മാറ്റണം. അത്തരത്തിലൊരു രേഖ നിർമിക്കപ്പെടുമ്പോൾ ആ രേഖ അപ്രത്യക്ഷമാവുകയും അതിനനുസരിച്ചുള്ള പോയൻറുകൾ കളിക്കാരന് ലഭിക്കുകയും ചെയ്യുന്നു. നിശ്ചിത എണ്ണം രേഖകൾ പൂർത്തിയാക്കിയാൽ അടുത്ത ഘട്ടത്തിലേക്ക് കളി എത്തുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും ടെട്രിമിനോകളുടെ വീഴ്ചയുടെ വേഗം വർധിക്കുന്നു. ഒടുവിൽ പൂർത്തിയാക്കാത്ത രേഖകൾ സ്ക്രീനിെൻറ മുകൾഭാഗത്ത് പുതിയൊരു ടെട്രിമിനോക്ക് വരാൻ കഴിയാത്തവണ്ണം മുട്ടുമ്പോൾ കളി അവസാനിക്കുന്നു.
എല്ലാ ടെട്രിമിനോകളും ഒന്നോ രണ്ടോ വരി ഒറ്റയടിക്ക് പൂർത്തിയാക്കാൻ കഴിവുള്ളവയാണ്. I, J, L ടെട്രിമിനോകൾക്ക് മൂന്നു വരിയും L ടെട്രിമിനോക്ക് നാലുവരിയും ഒറ്റയടിക്ക് പൂർത്തിയാക്കാൻ കഴിയും. ഇതിനെ ഒരു ടെട്രിസ് എന്നു വിളിക്കപ്പെടുന്നു. എന്നാൽ, ചില സന്ദർഭങ്ങളിൽ T, S, Z ടെട്രിമിനോകൾക്കും ഒറ്റയടിക്ക് മൂന്നു രേഖകൾ പൂർത്തിയാക്കാൻ കഴിയാറുണ്ട്. പ്രായഭേദമില്ലാതെ റഷ്യൻ ജനതയുടെ ഹൃദയം കീഴടക്കിയ ഈ യന്ത്രക്കളി ഇപ്പോൾ റഷ്യയുടെതന്നെ പ്രതീകമാണ്.
U ഉറാൾ: റഷ്യയെന്നാൽ ഉറാൾ എന്നായിരുന്നു പീറ്റർ ഒന്നാമൻ ചക്രവർത്തിയുടെ കാലത്തേ ഇന്നത്തെ റഷ്യ അറിയപ്പെട്ടിരുന്നത്. റഷ്യ മുതൽ കസാഖ്സ്താൻ വരെ വ്യാപിച്ചുകിടന്ന പ്രവിശ്യ ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ഇടവുമായിരുന്നു. ഈ പർവതനിരകൾക്കു ചുറ്റും കിടന്നിരുന്ന അപൂർവ ജൈവ മേഖലയായിരുന്നു അന്നവർക്ക് അന്നം നൽകിയത്. തുടർന്ന് പതിനെട്ടാം നൂറ്റാണ്ടിൽ ഇതേ മേഖലയിൽനിന്ന് കണ്ടെത്തിയ ധാതുസമ്പത്ത് റഷ്യയെ ലോകത്തിലെതന്നെ അതീവ സമ്പന്ന രാഷ്ട്രമാക്കി. യൂറോപ്പിെൻറയും ഏഷ്യൻ വൻകരയുടെയും തനത് അതിരായ ഈ മഹാമേരു ഇന്നും അവർക്കൊരു അക്ഷയപാത്രമാണ്. ഇന്ധനവും ധാതുലവണവും സ്വർണവും വജ്രവുമൊക്കെ ഒരുകണക്കുമില്ലാതെയാണ് അവിടെനിന്നവർക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.
Vvk.com: ലോകം മുഴുവൻ ഇൻറർനെറ്റിലൂടെ സംവദിച്ചപ്പോൾ, ജി-മെയിലും യാഹുവും ഗൂഗിളും ഫേസ്ബുക്കും ഒക്കെ ലോകത്തെ ഒരു ഓറഞ്ചു വലുപ്പത്തിലാക്കിയപ്പോൾ റഷ്യക്കാർ ‘വലിയ രാജ്യമായി’ത്തന്നെ നിലനിന്നു. തപാലും ടെലിഗ്രാമും ട്രെങ്ക് കാളും ഒക്കെത്തന്നെയായിരുന്നു റഷ്യക്കാർക്ക് അന്ന് ആശയവിനിമയത്തിനുള്ള ആധാരം.
ഒടുവിൽ തങ്ങൾക്കും ലോകത്തിനൊപ്പം എത്തണം എന്ന ഉൾവിളി അവരുടേതുമാത്രമായി ഒരു ആശയവിനിമയ ശൃംഖല സൃഷ്ടിച്ചെടുത്തു. ‘വി കോണ്ടാക്ട് ഡോട്ട് ആർ യു’ (Vkontakte.ru) അതാണ് ഇപ്പോൾ vk.com ആയിരിക്കുന്നത്. ഇൻറർനെറ്റും ഫേസ്ബുക്കും ഒക്കെ ഇതുതന്നെ. തൊണ്ണൂറു ദശലക്ഷം റഷ്യക്കാരാണ് ഇത് ഇപ്പോൾ ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.